പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഫേസ്ബുക്ക് കുറിപ്പിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
പാലക്കാട് ചാത്തനൂർ ഗവ.സ്കൂൾ അധ്യാപകൻ കെ സി വിപിനെതിരെയാണ് കേസ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചിരുന്നു.