കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റിട്ട ജമാഅത്തെ പ്രവർത്തകനായ അധ്യാപകനെതിരെ പരാതി. പി എസ് അബ്ദുൾ റഹിം ഉമരിക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. (Post against VS Achuthanandan)
വടക്കേക്കര സ്വദേശിയാണ് ഇയാൾക്കെതിരെ പരാതിപ്പെട്ടത്. സൈബർ പോലീസിൻ്റെ സഹായത്തോടെ ആലുവ റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുസ്ലിം വിരുദ്ധത ആരോപിച്ചാണ് ജെ എൻ യു ബിരുദധാരിയായ അധ്യാപകൻ പോസ്റ്റിട്ടിരിക്കുന്നത്.