എറണാകുളം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായി സമൂഹ മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പരാമർശമുള്ള പോസ്റ്റ്. സംഭവത്തിൽ എറണാകുളത്തെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. (Post against VS Achuthanandan)
വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. പരാതി നൽകിയിരിക്കുന്നത് ഡി വൈ എഫ് ഐ നേതാവാണ്. ഈ പോസ്റ്റ് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് മറക്കരുത് എന്ന ആശയത്തിൽ അധിഷ്ഠിതമായായിരുന്നു.