പൂരം കലക്കൽ ; അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട് |Thrissur pooram controversy

പൂരം അലങ്കോലപ്പെട്ടപ്പോൾ എഡിജിപി ഇടപെട്ടില്ലെന്ന് എം ആർ അജിത് കുമാർ.
Ajith kumar
Published on

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്.പൂരം അലങ്കോലപ്പെട്ടപ്പോൾ എഡിജിപി ഇടപെട്ടില്ല.പ്രശ്നങ്ങളുണ്ടായപ്പോള്‍ റവന്യൂമന്ത്രി വിളിച്ച് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എം ആർ അജിത് കുമാറിന് ഡിജിപിയായുള്ള സ്ഥാനകയറ്റത്തിന് ഏഴ് ദിവസം ബാക്കി നിൽക്കെയാണ് റിപ്പോർട്ട് സർക്കാരിലെത്തുന്നത്. പൂരം കലങ്ങിയതില്‍ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു എഡിജിപിയുടെ ഔദ്യോഗിക വീഴ്ചയിൽ ഡിജിപി തല അന്വേഷണം.

രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.എഡിജിപിയുടെ ഔദ്യോഗിക കൃത്യനിർവ്വണത്തിൽ വീഴ്ച സംഭവച്ചുവെന്നാണ് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്‍റെ റിപ്പോർട്ട്. വിശദമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡിജിപി നേരിട്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com