‘പൊന്നമ്മ’ ഇനി ഓര്‍മ മാത്രം; വിട ചൊല്ലി മലയാളക്കര | Kaviyoor Ponnamma’s body was cremated

‘പൊന്നമ്മ’ ഇനി ഓര്‍മ മാത്രം; വിട ചൊല്ലി മലയാളക്കര | Kaviyoor Ponnamma’s body was cremated
Published on

കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി കേരളം. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ ആചാരപ്രകാരം മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങ് നടന്നത്. സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

മലയാള സിനിമയുടെ ഏറെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ കളമശ്ശേരി ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി ആളുകൾ ഏതു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 9 മുതല്‍ 12 മണി വരെയായിരുന്നു പൊതുദര്‍ശനം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സിദ്ദിഖ്, ജോഷി, സത്യന്‍ അന്തിക്കാട് എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com