'പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, കുമ്പിടിയാ. . . കുമ്പിടി' '; സുരേഷ് ഗോപിയെ ട്രോളി വി ശിവന്‍കുട്ടി | Voting controversy

വോട്ട് ക്രമക്കേടിലാണ് മന്ത്രിയുടെ ട്രോളൽ
V Sivankutty
Published on

തിരുവനന്തപുരം: വോട്ട് ക്രമക്കേടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം. കുമ്പിടിയാ. . . കുമ്പിടി' എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ പരിഹസിച്ചത്.

സുരേഷ് ഗോപിയുടെ വീട് കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരത്താണ് അദ്ദേഹത്തിന് തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടുള്ളത്. തൃശൂരിലായിരുന്നു സുരേഷ് ഗോപിക്ക് ലോക്‌സഭാ വോട്ട്. പോണ്ടിച്ചേരിയിലാണ് അദ്ദേഹത്തിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഈ വിവരങ്ങള്‍ പരോക്ഷമായി പരാമർശിച്ചാണ് മന്ത്രി ശിവൻ കുട്ടിയുടെ പരിഹാസം.

Related Stories

No stories found.
Times Kerala
timeskerala.com