
പാലക്കാട് : പൊൽപുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പരിക്കേറ്റ അമ്മയും മകളും കണ്ണ് തുറന്നു. ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് വിവരം. (Polpully car explosion)
ചികിത്സയിലുള്ളത് എൽസി മാർട്ടിൻ, മകൾ അലീന എന്നിവരാണ്. അതേസമയം, ഇവരുടെ മകൻ ആൽഫിൻ, മകൾ എമി എന്നിവർ ചികിത്സയിൽ കഴിയവേ മരിച്ചിരുന്നു.
കുട്ടികളുടെ സംസ്ക്കാര ചടങ്ങുകൾ എൽസിക്ക് ബോധം വന്നതിന് ശേഷമായിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.