

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും പോളിംഗ് മാനേജ്മെന്റുും നടപ്പാക്കുന്നതിനുള്ള ആപ്പ് - പോള്‍ മാസ്റ്റര്‍ - ഗൂഗ്ള്‍ പ്ലേസ്റ്റോറിലും ആപ്പ്ള്‍ സ്റ്റോറിലുമെത്തിയെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആപ്പ് വികസിപ്പിച്ചെടുത്ത കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ബര്‍ഫിയിംഗ് ഇന്ത്യ സ്ഥാപകനും എംഡിയുമായ ഇല്ലിയാസ് സി എ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന, ജില്ലാ, തദ്ദേശ തലങ്ങളിലുള്ള നേതാക്കള്‍ മുതല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്കും ഏറ്റവും അടിത്തട്ടിലുള്ള ബൂത്തു തല പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാനാകും വിധമാണ് പോള്‍ മാസ്റ്റര്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇല്ലിയാസ് പറഞ്ഞു. അതത് ഡിവിഷനുകളിലേയും വാര്‍ഡുകളിലേയും വോട്ടര്‍മാരുടെ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് തെരഞ്ഞെടുപ്പിനു മുമ്പും തെരഞ്ഞെടുപ്പുദിനത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും പേപ്പര്‍രഹിതവുമാക്കാമെന്ന് ഇല്ലിയാസ് പറഞ്ഞു. പ്രചാരണം പുരോഗമിക്കുന്ന സമയത്തെ ട്രെന്‍ഡുകള്‍ സ്വരൂപിക്കാനും കൂടുതല്‍ ശ്രദ്ധ ആവശ്യമായ ബൂത്തുകള്‍ ഏതെന്നറിയാനും ആപ്പില്‍ സൗകര്യമുണ്ട്.
വോട്ടറുടെ പേരോ പിതാവിന്റെ പേരോ വീട്ടുപേരോ വീടിന്റെ നമ്പറോ ഉപയോഗിച്ച് സെര്‍ച്ചു ചെയ്ത് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്താനും പോളിംഗ് ദിവസം വോട്ടേഴ്സ് സ്ലിപ് വാട്സ്ആപ്പ് മുഖേന വോട്ടര്‍ക്ക് അയക്കുന്നതിനും ആപ്പില്‍ സൗകര്യമുണ്ടെന്ന് ബര്‍ഫിയിംഗ് ഇന്ത്യ സിടിഒ വിവില്‍ രാജ് എസ്. പറഞ്ഞു. പോളിംഗ് ദിവസം എത്ര പേര്‍ വോട്ടു ചെയ്തു കഴിഞ്ഞെന്നുള്ള വിവരം തത്സമയം ലഭ്യമാക്കാനും പോള്‍ ചെയ്യപ്പെടുന്ന ഓരോ വോട്ടും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്, ഇല്ല എന്ന് രേഖപ്പെടുത്താനും അതു വഴി പ്രായോഗികമായ കണക്കുകൂട്ടല്‍ നടത്തി വിലയിരുത്തലുകള്‍ നടത്താനും ആപ്പ് സഹായിക്കും. പ്രചാരണ സമയത്ത് ഏതെല്ലാം വീടുകള്‍ സന്ദര്‍ശിച്ചെന്നും ഏതെല്ലാം വോട്ടുകളാണ് അനുകൂല, പ്രതികൂല, നിക്ഷ്പക്ഷ സാധ്യതയുള്ളവയെന്നു കണക്കാക്കി അതിനനുസരിച്ച് പ്രചാരണം മെച്ചപ്പെടുത്താനും ആപ്പ് തുണയാകും. 'ഏറ്റവും നൂതനമായ സ്മാര്‍ട്ട് എഐ അസിസ്റ്റന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ഇതും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ആപ്പ് ഉത്തരം നല്‍കും. ഉപയോക്താക്കള്‍ക്കാവശ്യമുള്ള റിപ്പോര്‍ട്ടുകളും ഡേറ്റയും തല്‍സമയം നല്‍കാനും ആപ്പില്‍ സംവിധാനമുണ്ട്,' വിവില്‍ രാജ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ബര്‍ഫിയിംഗ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇല്ലിയാസ്, സിടിഒ വിവില്‍ രാജ് എസ്, മാര്‍ക്കറ്റിംഗ് ഹെഡ് ഫാസില്‍ ടി. എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജ്യ ഡെമോണ്‍സ്ട്രേഷനും 773 622 7080. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് www.pollmaster.in