

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറി. എട്ട് കോൺഗ്രസ് അംഗങ്ങൾ ഒന്നിച്ച് പാർട്ടി വിട്ട് ബിജെപിയുമായി കൈകോർത്തതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അംഗമായ ടെസ്സി ജോസ് കല്ലറക്കലിനെയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.(Political upheaval in Congress in Mattathur, 8 members leave the party together)
24 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് പത്ത് അംഗങ്ങളാണുള്ളത്. എൽഡിഎഫ് ഭരണം പിടിക്കുന്നത് തടയാനാണ് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപി പിന്തുണ തേടിയത്.
സ്വതന്ത്ര സ്ഥാനാർത്ഥി ടെസ്സി ജോസിനെ എട്ട് മുൻ കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും പിന്തുണച്ചു. ഇതോടെ 12 വോട്ടുകൾ നേടി ടെസ്സി ജോസ് പ്രസിഡന്റ് പദവിയിലെത്തി. ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടായിട്ടും (10 പേർ) കോൺഗ്രസ്-ബിജെപി സംയുക്ത നീക്കത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി.