പെരിങ്ങോട്ടുകുറിശ്ശിയിൽ രാഷ്ട്രീയ ട്വിസ്റ്റ്: സ്ഥിരം സമിതിയിൽ UDF - BJP സഖ്യം | UDF-BJP alliance

ഭരണം പിടിച്ച ഇടതുമുന്നണി പ്രതിസന്ധിയിലായി.
Political twist in Peringottukurissi, UDF-BJP alliance
Updated on

പാലക്കാട്: 60 വർഷം നീണ്ട കോൺഗ്രസ് ആധിപത്യം തകർന്ന് എൽഡിഎഫ്-ഐഡിഎഫ് സഖ്യം ഭരണം പിടിച്ച പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ പോര്. പഞ്ചായത്ത് സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും കൈകോർത്തതോടെ ഭരണം പിടിച്ച ഇടതുമുന്നണി പ്രതിസന്ധിയിലായി.(Political twist in Peringottukurissi, UDF-BJP alliance)

വികസന, ക്ഷേമകാര്യ സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിത കൂട്ടുകെട്ട് ഉണ്ടായത്. 18 അംഗ പഞ്ചായത്ത് സമിതിയിൽ എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് 9 സീറ്റുകളും യുഡിഎഫിന് 7 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളുമാണുള്ളത്.

സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ട് അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ ഇരുപക്ഷത്തിനും 9 വോട്ടുകൾ വീതമായി. ഇരുമുന്നണികൾക്കും തുല്യ വോട്ടുകൾ ലഭിച്ച സാഹചര്യത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

Related Stories

No stories found.
Times Kerala
timeskerala.com