കണ്ണൂർ : പൊലീസ് ഒത്താശയോടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യപിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്.കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ചേർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം നടന്നത്.ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാനെന്ന പേരില്‍ തലശേരിയിലെ ബാറിന്റെ പാർക്കിങ്ങിൽ എത്തിച്ചായിരുന്നു മദ്യപാനത്തിനായി പൊലീസ് സഹായം പ്രതികൾക്ക് ലഭിച്ചത്.
സംഭവത്തില്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.