യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്‌പെന്‍ഷന്‍ |suspended

യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തത്.
police case
Published on

പത്തനംതിട്ട : യുവതിക്ക് മെസേജ് അയച്ച കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനെതിരെ നടപടിയെടുത്തത്.

യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തത്. യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

2022 നവംബര്‍ മാസത്തില്‍ തിരുവല്ലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. പിന്നീട് വാട്‌സാപ്പിലൂടെ ഇവര്‍ക്ക് നിരന്തരം മെസേജ് അയക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com