
തിരുവനന്തപുരം : കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു.തിരുവനന്തപുരത്ത് കരമനയിൽ ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്.
എന്നാൽ ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചാവ് സംഘത്തിനടുത്തേക്ക് ജയചന്ദ്രൻ കടന്നു ചെന്നപ്പോൾ അവർ കത്തി എടുത്ത് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
വയറിനും കാലിനും കുത്തേറ്റുപരിക്കേറ്റ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.