
തൃശ്ശൂർ : ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. തൃത്താല കപ്പ പാറക്കുളം സ്വദേശി ആന്തൂര് വളപ്പിൽ വീട്ടിൽ നസറുദ്ദീൻ (32) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം സ്റ്റേഷനിലെ സിപിഒ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഞായർ രാവിലെ 10ഓടെയായിരുന്നു സംഭവം. കുന്നംകുളം– പട്ടാമ്പി റോഡിൽ നിന്ന് ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചെത്തിയ കാറ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ മഹേഷ് തടയുകയായിരുന്നു. പ്രകോപിതനായ കാർ ഡ്രൈവർ നസറുദ്ദീൻ പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു.നസറുദ്ദീൻ പൊലീസുകാരനെ അസഭ്യം വിളിച്ച് അടിക്കുകയും റോഡിൽ തള്ളിയിടുകയുമായിരുന്നു.