

പാറശ്ശാല: കോളേജ് വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിലായി. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ.) ആയ കുന്നത്തുകാൽ മൂവേരിക്കരയിൽ മണ്ണംകോട് കാർത്തിക ഭവനിൽ രഞ്ജിത്ത് (41) ആണ് പാറശ്ശാല പോലീസിൻ്റെ പിടിയിലായത്.
സംഭവം നടന്നതിങ്ങനെ
കഴിഞ്ഞ ഒക്ടോബർ 19-നാണ് കേസിനാസ്പദമായ സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്നാണ് രഞ്ജിത്ത് നഗ്നതാ പ്രദർശനം നടത്തിയത്.വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പോലീസുകാരൻ പിടിയിലായത്.പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അറസ്റ്റിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.