കോട്ടയം: പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.(Police vehicle met with accident in Kottayam, 3 policemen injured)
എസ്.ഐ. നൗഷാദ്, സിവിൽ പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. സിവിൽ പോലീസ് ഓഫീസർ സെബിന്റെ കാലിനും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. മറ്റ് രണ്ട് പേരുടെയും പരിക്കുകൾ ഗുരുതരമല്ല.
പരിക്കേറ്റ മൂന്നുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ അതുവഴി വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പോലീസുദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.