
വയനാട്: താമരശ്ശേരി ചുരത്തിൽ നിന്നും യുവവ് താഴേക്ക് ചാടി. പോലീസ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്(Thamarassery pass). കാറിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്നാണ് താഴേക്ക് ചാടിയത്.
ഇയാൾക്കായി പ്രദേശത്ത് ഫയർഫോഴ്‌സും പോലീസും സംയുക്ത പരിശോധന തുടരുകയാണ്. അതേസമയം, യുവാവിന്റെ കാറിൽ നിന്നും മയക്കു മരുന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.