പത്താംക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പോലീസ് |minor pregnancy

ഡിഎൻഎ പരിശോധനയ്ക്ക് പോലീസ് കടക്കുമെന്ന് സൂചന.
kerala police
Published on

കാസർകോട് : കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്.പ്രതിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് പോലീസ് കടക്കുമെന്ന് സൂചന.

കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്.ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ പോലീസിനായിട്ടില്ല.

പ്രതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസിന്റെ സംശയം. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com