Suicide : 'പോലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ല': തിരുവനന്തപുരത്തെ പോലീസ് ട്രെയിനിയുടെ ആത്മഹത്യയിൽ DIGയുടെ റിപ്പോർട്ട്

ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നുവെന്ന് ഡി ഐ ജി വ്യക്തമാക്കി.
Suicide : 'പോലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ല': തിരുവനന്തപുരത്തെ പോലീസ് ട്രെയിനിയുടെ ആത്മഹത്യയിൽ DIGയുടെ റിപ്പോർട്ട്
Published on

തിരുവനന്തപുരം : പേരൂർക്കട എസ് പി ക്യാമ്പിലെ പോലീസ് ട്രെയിനി ആനന്ദ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് കാട്ടി ഡി ഐ ജിയുടെ റിപ്പോർട്ട്. ആദ്യത്തെ ആത്മഹത്യ ശ്രമത്തിന് ശേഷം ഇയാളെ പരിചരിച്ച ഉദ്യോഗസ്ഥർക്ക് പിഴവില്ല എന്നാണ് ഇതിൽ പറയുന്നത്.(Police Trainee's suicide case in Trivandrum )

ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നുവെന്ന് ഡി ഐ ജി വ്യക്തമാക്കി. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു എന്നും, ഇയാളെ നിരീക്ഷിക്കാനായി 2 പേരെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾക്ക് താഴെ വന്ന ചില കമൻറുകൾ ആനന്ദിനെ അസ്വസ്ഥനാക്കിയെന്നും സഹപ്രവർത്തകർ മൊഴി നൽകി. എ ഡി ജി പിക്ക് റിപ്പോർട്ട് നൽകി. കുടുംബത്തിൻ്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com