
തിരുവനന്തപുരം : തലസ്ഥാനത്ത് എസ് എ പി ക്യാമ്പിലെ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ട്രെയിനിയായ ആനന്ദിൻ്റെ മൃതദേഹം ബാത്റൂമിലാണ് ഉണ്ടായിരുന്നത്. (Police trainee commits suicide in Trivandrum)
കഴിഞ്ഞ ദിവസം ഇയാൾ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ ചികിത്സയ്ക്ക് ശേഷം ക്യാമ്പിൽ വിശ്രമത്തിൽ ആയിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ആനന്ദ് ബി കമ്പനി പ്ലാറ്റുൺ ലീഡറായിരുന്നു. മറ്റുള്ളവർ ഗ്രൗണ്ടിൽ പോയപ്പോഴാണ് സംഭവം. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.