
കൊല്ലം: മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കൊല്ലത്തെ വാടക വീട്ടിലാണ് മനു തൂങ്ങി മരിച്ചത്.
പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണത്തിലേക്കു നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറ്റൊരു യുവതിക്ക് നേരേ അതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനു യുവതിയോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്ന വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതേ തുടർന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.മനുവിന് എതിരേ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തും.