പനജി: ഗോവയില്‍ നിന്നും ആംബര്‍ഗ്രീസ് (തിമിംഗില ഛര്‍ദി) പിടികൂടി. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് കൈവശം വെച്ചതിന് മൂന്നുപേരെ ഗോവ പോലീസ് അറസ്റ്റുചെയ്തു.
ഗോവ സ്വദേശികളായ സായ്‌നാഥ് (50), രത്‌നകാന്ത് (55) മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.സംഗോം ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് കാറില്‍ കൊണ്ടുപോവുകയായിരുന്ന 5.75 കിലോഗ്രാം തിമിംഗില ഛര്‍ദി പോലീസ് പിടികൂടിയത്.
തിമിംഗിലങ്ങളുടെ ആംബര്‍ഗ്രീസ് അഥവാ തിമിംഗില ഛര്‍ദി കൈവശം വെക്കുന്നതോ സൂക്ഷിക്കുന്നതോ നിയമപ്രകാരം കുറ്റകരമാണ്. തിമിംഗില ഛര്‍ദിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.