കരിപ്പൂരിൽ 90 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി |gold seized

കൂരിയാട് സ്വദേശി ഫസലു റഹ്മാ (35)നെ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു.
gold seized
Published on

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്നും കടത്താൻ ശ്രമിച്ച 843 ഗ്രാം സ്വർണമിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം കൂരിയാട് സ്വദേശി ഫസലു റഹ്മാ (35)നെ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു.

ഇൻഡിഗോ 6 ഇ 66 വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ സ്വർണമാണ് പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി പായ്‌ക്ക്‌ ചെയ്ത് കാൽപ്പാദങ്ങൾക്കടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com