കോഴിക്കോട്: മാവൂർ ചാലിയാറിൽ നിന്നും മണൽ കടത്തുകയായിരുന്ന രണ്ട് ലോറികൾ മാവൂർ പൊലീസ് പിടികൂടി. ഇന്നലെ അർദ്ധരാത്രിയിൽ ചാലിയാർ കൽപളി കടവിൽ നിന്നും മണൽ കയറ്റുന്ന ലോറിയും, പുലർച്ചെ അമ്പലമുക്ക് കൊടശ്ശേരി താഴെ റോഡിൽ നിന്നും മണൽ കയറ്റി വരികയായിരുന്ന മറ്റൊരു ലോറിയും പിടികൂടുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു.
അനധികൃത മണ്ണൽ കടത്തിനെത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുമെന്ന് പൊലീസ് അറിയിച്ചു. മാവൂർ പൊലീസ് എസ് ഐ വി.എം.രമേഷിൻ്റെ നേതൃതത്തിൽ സീനിയർ സിവിൽ ഓഫീസർമാരായ സി..കൃഷ്ണൻ കുട്ടി. പി.സജിത്ത്. സുബൈദ എ.എസ് ഐ . സിവിൽ പൊലീന് ഓഫീസർമാരായ വിനീത്.ബനഷയും ശശിധരൻ. (കെ. എച്ച് എച്ച്) എന്നിവർ ചേർന്നാണ് ലോറികൾ പിടികൂടിയത്.