തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നതായി റിപ്പോർട്ട്. ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. (Police search KM Shahjahan's house, Action taken based on court warrant)
സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പി. എസ്. ശ്രീജിത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയുടെ സേർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
പോലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുണ്ടായിരുന്ന സ്ത്രീ തടഞ്ഞുവെങ്കിലും, വാറണ്ട് കാണിച്ച ശേഷം പോലീസ് അകത്ത് കടക്കുകയായിരുന്നു.