
തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് എടുത്തിരുന്നു.
കേസിൽ സിനിമ മേഖലയിലുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ലഹരി ഉപയോഗിക്കാറില്ലെന്നും ഓംപ്രകാശുമായി ബന്ധമില്ലെന്നുമാണ് ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തോട് പറഞ്ഞത്.