
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മതിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടാൻ സഹായകമായത് പ്രദേശത്തെ നാട്ടുകാർ നൽകിയ വിവരങ്ങൾ(Govindachamy). 9 മണിക്ക് ശേഷം കണ്ണൂർ ഡി.സി.സി ഓഫീസിന് സമീപത്തു ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ പോലീസിൽ വിവരം നൽകിയിരുന്നു.
വലതു കൈ ഒളിപ്പിച്ചു വച്ച നിലയിലാണ് നാട്ടുകാർ ഇയാളെ കണ്ടത്. മറു കയ്യിൽ ഒരു കവർ ഉണ്ടായിരുന്നതും നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തി.
പരിശോധനയ്ക്കിടയിലാണ് കണ്ണൂർ കാളപ്പ് ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായത്.