
കൊച്ചി: വീട്ടിൽ മരിച്ചനിലയിൽ വയോധികനെ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്(homicide). ശനിയാഴ്ച വൈകുന്നേരമാണ് എറണാകുളം ഇടക്കൊച്ചി സ്വദേശി ജോണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ മകനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സംഭവത്തിൽ മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചതായ് പോലീസ് പറഞ്ഞു.