യുവാവിനെ മർദ്ദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്: മെഡിക്കൽ രേഖകൾ പുറത്തുവിട്ടു | Police

ഇയാൾ മദ്യപിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്
യുവാവിനെ മർദ്ദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്: മെഡിക്കൽ രേഖകൾ പുറത്തുവിട്ടു | Police
Updated on

തൃശൂർ: ചാവക്കാട് പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റെന്ന 18-കാരന്റെ പരാതി തള്ളി പോലീസ്. മലപ്പുറം പാലപ്പെട്ടി സ്വദേശി അനസിനെ മർദ്ദിച്ചിട്ടില്ലെന്നും, മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വിശദീകരിച്ചു. (Police say complaint of beating of young man is false, Medical records released)

അനസ് മദ്യപിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ പരിശോധനാ ഫലങ്ങളും പോലീസ് പുറത്തുവിട്ടു. എടക്കഴിയൂർ നേർച്ചയ്ക്കിടെ ഉണ്ടായ സംഘർഷം നിയന്ത്രിക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. ലാത്തിവീശിയപ്പോൾ ചിതറിയോടിയ അനസ് വീണാണ് പരിക്കേറ്റതെന്നാണ് പോലീസ് വാദം.

വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് കേസെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ പോലീസ് അകാരണമായി മർദിച്ചെന്നാണ് അനസ് ആരോപിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com