മുഖ്യമന്ത്രിക്കെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റ് ; കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ് | Police case

കന്യാസ്ത്രീക്കെതിരെ തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്.
kerala police

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്.

കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കമന്റ് ചെയ്‌തത്‌.

Related Stories

No stories found.
Times Kerala
timeskerala.com