police case

കെ പി മോഹനന്‍ എംഎൽഎയെ കയ്യേറ്റംചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ് |Police Case

സംഘം ചേർന്ന് തടഞ്ഞുവെച്ചു എന്ന കുറ്റമാണ് ചുമത്തിയത്.
Published on

കണ്ണൂര്‍ : കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് തടഞ്ഞുവെച്ചു എന്ന കുറ്റമാണ് ചുമത്തിയത്. പരാതി നൽകാൻ ഇല്ലെന്ന നിലപാടാണ് കെ പി മോഹനന്‍ എംഎൽഎ സ്വീകരിച്ചത്.

പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്.തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംഎൽഎ. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.

പ്രശ്‌നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

Times Kerala
timeskerala.com