വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ് |cyber fraud case

വീട്ടമ്മയെ ഫോണിൽ വിളിച്ച അഞ്ചുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്.
cyber-fraud
Published on

കൊച്ചി : കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്. വീട്ടമ്മയെ ഫോണിൽ വിളിച്ച അഞ്ചുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. ഇവരുടെ യഥാർത്ഥ പേരുൾപ്പെടെ മറ്റു വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വീട്ടമ്മയിൽ നിന്ന് 2. 88 കോടി രൂപ തട്ടിയെടുത്തത്. മുംബൈയിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയായ വീട്ടമ്മയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്.

ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിലെത്തി യതിന് ഇരുപത്തിയഞ്ചു ലക്ഷം രൂപ കമ്മീഷൻ പറ്റി എന്നായിരുന്നു കുറ്റം. വിശ്വസിപ്പിക്കാൻ വേണ്ടി വീട്ടമ്മയെ ഓൺലൈനായി വ്യാജ കോടതിയിലും ഹാജരാക്കി.

പണം തട്ടിയെടുത്തതിന് പിന്നാലെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനും നിർദ്ദേശം നൽകി. പൊലീസ് സ്റ്റേഷനിൽ പിസിസി വാങ്ങാൻ എത്തിയപ്പോഴാണ് വീട്ടമ്മ തട്ടിപ്പാണെന്ന് മനസ്സിലായത്.

Related Stories

No stories found.
Times Kerala
timeskerala.com