തൃശൂർ : തൃശൂരിൽ ഡിവൈഡർ തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂരിലെ മുതുവറയിൽ ഡിവൈഡർ തകർത്ത സംഭവത്തിലാണ് പൊലീസിന്റെ നടപടി. പേരാമംഗലം പൊലീസാണ് കേസെടുത്തത്.
കരാർ കമ്പനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 19160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി നടന്ന നടപടിയെന്നും എഫ് ഐ ആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.