
കൊച്ചി : കേരള സർവ്വകലാശാലയിലെ പോര് കൊടുക്കുന്ന അവസരത്തിൽ പ്രതിഷേധങ്ങളിൽ നിന്നും പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട ബി ജെ പി സിൻഡിക്കേറ്റ് അംഗത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കോടതിയെ സമീപിച്ചത് പി എസ് ഗോപകുമാർ ആണ്. (Police protection for Kerala University Syndicate member)
എന്താണ് ഹർജിക്കാരൻ്റെ പ്രശ്നമെന്ന് ചോദിച്ച ജസ്റ്റിസ് എൻ നഗരേഷ്, എന്തിനാണ് പോലീസ് സംരക്ഷണമെന്നും ആരാഞ്ഞു. ഹർജിക്കാരൻ എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്നും, ഇയാളെ ആരെങ്കിലും കൊല്ലുകയോ തടയുകയോ ചെയ്തോയെന്നും ചോദിച്ച കോടതി, സിൻഡിക്കേറ്റ് അംഗത്തെ തടയുന്ന സ്ഥിതി ഉണ്ടായോ എന്നും ചോദ്യമുന്നയിച്ചു.
അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തീയതിയും സമയവും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി കോടതി വീണ്ടും തിങ്കളാഴ്ച്ച പരിഗണിക്കും