പാലക്കാട് : പുതുനഗരത്തും ആർ എസ് എസ് നിയന്ത്രണത്തില് വ്യാസ വിദ്യാപീഠം സ്‌കൂളിലും സ്ഫോടനങ്ങൾ ഉണ്ടായ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ്. ഇരു സംഭവങ്ങളിലും കണ്ടെത്തിയ പന്നിപ്പടക്കങ്ങൾ ഒരേ രീതിയിലാണ് ഉണ്ടാക്കിയത് എന്ന കണ്ടെത്തലാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. (Police on Blasts in Palakkad)
ഷെരീഫിൻ്റെ സൗഹൃദ വലയങ്ങളും നിഗമനം ഉറപ്പിക്കുന്നു. ഇയാളെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. രണ്ട് സ്ഫോടക വസ്തുക്കളുടെയും രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ.