ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി: കാണാതായത് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെ | Missing

ഭർത്താവും മട്ടാഞ്ചേരി കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥനുമായ റിയാസാണ് പരാതി നൽകിയത്.
Police officer's wife reported missing in Alappuzha
Published on

ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ.എ. (34) യെ കാണാനില്ലെന്ന് പോലീസിൽ പരാതി. ഇന്നലെ രാവിലെ മുതലാണ് യുവതിയെ കാണാതായത്. ഭർത്താവും മട്ടാഞ്ചേരി കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥനുമായ റിയാസാണ് ഇന്നലെ വൈകീട്ട് പോലീസിൽ പരാതി നൽകിയത്.(Police officer's wife reported missing in Alappuzha)

കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.

റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത നേരത്തെ തകഴിയിലെ സ്വന്തം വീട്ടിൽ വന്ന് നിന്നിരുന്നു. ഉപദ്രവിക്കില്ലെന്ന് റിയാസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് യുവതി തിരികെ ഭർതൃവീട്ടിലേക്ക് പോയത്. യുവതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com