മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ |police officers suspended

സിപിഒ ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെ ആണ് നടപടി.
police suspended
Published on

തിരുവനന്തപുരം : കസ്റ്റഡിയിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റൂറൽ ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെ ആണ് നടപടി.

സംഭവത്തിൽ റൂറൽ എസ്പിയുടേതാണ് നടപടി. പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബാബു രക്ഷപെട്ടത്. പയ്യന്നൂരിലെ മോഷണ കേസിൽ പിടിയിലായ ബാബുവിനെ ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

പൊലീസുകാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണ് കണ്ണുവെട്ടിച്ച് ബാബു രക്ഷപെടുകയായിരുന്നു.ചാടിപ്പോയ ബാബുവിനെ അഞ്ച് മണിക്കൂറിനുള്ളിൽ ബാബു പൊലീസിന്റെ വലയിലായി

Related Stories

No stories found.
Times Kerala
timeskerala.com