പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം നൽകുന്നതിന് വിലക്ക്: ഉത്തരവിറക്കി DGP | Police

ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ അതീവരഹസ്യ സ്വഭാവത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു
Police officers banned from giving information to media, DGP issues order
Published on

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.(Police officers banned from giving information to media, DGP issues order)

പ്രതികളുടെ കുറ്റസമ്മത മൊഴികൾ സംബന്ധിച്ച വിവരങ്ങൾ കൈമാറരുതെന്നാണ് ഉത്തരവിലെ പ്രധാന കർശന നിർദ്ദേശം. കേസുകളിലെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നിൽ പ്രധാന തെളിവില്ലെന്നും, പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന രീതിയിൽ വിവരങ്ങൾ കൈമാറുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും ഉത്തരവിൽ പറയുന്നു.

പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങൾ കൈമാറുന്നതിനൊപ്പം, കേസുകളുടെ പ്രധാന അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകരുത്.

ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥർ കൃത്യമായ നിരീക്ഷണം നടത്തണമെന്നും ഡി.ജി.പി. സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്വർണക്കവർച്ച കേസ് ഉൾപ്പെടെ അതീവരഹസ്യ സ്വഭാവത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് ഈ പുതിയ ഉത്തരവ് പുറത്തിറങ്ങുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com