Arrest: പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസ്: പ്രതികൾ അറസ്റ്റിൽ

Police officer stabbed to death
Published on

തി​രു​വ​ന​ന്ത​പു​രം: പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വ്യാ​ഴാ​ഴ്ച ല​ഹ​ര​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​യ​ച​ന്ദ്ര​ന്‍ എ​ന്ന പൊ​ലീ​സു​കാ​ര​ന് ആ​ണ് കു​ത്തേ​റ്റ​ത്. സംഭവത്തിൽ ജി​തി​ൻ, ര​തീ​ഷ്, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് സം​ഘ​ത്തെ പിടികൂടാൻ എത്തിയപ്പോൾ ക​ത്തി എ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ര​ന്‍റെ വ​യ​റി​നും കാ​ലി​നും കു​ത്തേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com