മലപ്പുറം : മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരന് നേർക്ക് നടപടി. ഇയാളെ സ്ഥലംമാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. (Police officer slaps driver in Malappuram)
ഇയാളെ മലപ്പുറം ആംഡ് ഫോഴ്സിലേക്ക് മാറ്റി. ബാങ്കിലേക്ക് പണമെത്തിക്കാൻ പോയ വാഹനത്തിൻ്റെ ഡ്രൈവറായ ജാഫറിനെയാണ് ഇയാൾ മർദിച്ചത്.