കാസർഗോഡ് : ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ചെങ്കള നാലാംമൈലിലാണ് സംഭവം. ബേക്കൽ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ സീനിയർ സി പി ഒ ആയ സജീഷാണ് മരണപ്പെട്ടത്. (Police officer dies in Accident in Kasaragod)
മയക്കുമരുന്ന് പരിശോധനയ്ക്കായി പോകുന്ന അവസരത്തിൽ സ്വകാര്യ കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സുഭാഷിന് പരിക്കേറ്റു.
അപകടമുണ്ടായത് ഇന്ന് പുലർച്ചെ രണ്ടേ മുക്കാലോടെയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.