കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു|death

സിവിൽ പൊലീസ് ഓഫിസർ പതിനാറിൽ ചിറയിൽ സതീഷ് ചന്ദ്രൻ (42) ആണ് മരണപ്പെട്ടത്.
death
Published on

കോട്ടയം : പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ഉദ്യോഗസ്ഥൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പതിനാറിൽ ചിറയിൽ സതീഷ് ചന്ദ്രൻ (42) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com