മലപ്പുറം : പരാതിയുമായി എത്തിയ നാട്ടുകാർക്ക് നേരെ പരിഹാസ മുനയുമായി പോലീസ്. അർദ്ധരാത്രിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം മൂലം ഉറക്കം നഷ്ടമാകുന്നു എന്നായിരുന്നു പരാതി. (Police mocks people in Malappuram over complaint)
'ഇന്ന് രാത്രി നാട്ടുകാർ ഉറങ്ങേണ്ട' എന്നായിരുന്നു പോലീസ് നൽകിയ മറുപടി.തുവ്വൂരിലെ സ്‌കൂൾ മൈതാനത്തിന് സമീപത്ത് നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം.
കരുവാരക്കുണ്ട് എസ്ഐ ശശികുമാർ പരിഹസിച്ചത് ചൂണ്ടിക്കാട്ടി നാട്ടുകാർ എസ് പിക്ക് പരാതി നൽകി.