തിരുവനന്തപുരം നഗരത്തിൽ പൊലീസിന്‍റെ മൊബൈൽ വേട്ട ; കണ്ടെത്തിയത് 30 ഓളം ഫോണുകൾ |Phone recover

5 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് കണ്ടെത്തി യത്.
phone recovered
Published on

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപ്പെട്ട 30 ഓളം മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി.5 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് കൈമാറിയത്.

കിഴക്കേക്കോട്ട, പഴവങ്ങാടി ഭാഗങ്ങളിൽ നിന്നും മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് സംഘം സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തു. ഇതേ തുടർന്ന് പോർട്ടലിന്റെ സഹായത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നമാണ് ഫോണുകൾ കണ്ടെത്തിയത്. ഐ എം ഇ ഐ നമ്പറും ലൊക്കേഷനും പിന്തുടർന്നാണ് ഈ ഫോണുകൾ കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com