
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു(pig trap). ബി.എൻ.എസ് 105 വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പോലീസ് കേസെടുത്തുത്. അതേസമയം പ്രതികളെ കണ്ടെത്താത്തതിനെ തുടർന്ന് എഫ്.ഐ.ആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.
ഇന്നലെ വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാർഥിയായ അനന്തു പന്നിക്ക് ഒരുക്കിയ കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. സമീപത്തെ തോട്ടിൽ നിന്നും മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റത്.