കൊച്ചി : ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ കലാസൃഷ്ടികൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. കേരള ലളിത കലാ അക്കാദമി ചെയർമാന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
നോർവിജിയൻ കലാകാരി ഹനാൻ ബെനാമറിന്റെ പ്രദർശനം അശ്ലീലം എന്നാരോപിച്ച് പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. കുറ്റകൃത്യം നടത്തുക എന്ന ഉദ്ദേശത്തോടെ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്ന വകുപ്പിലാണ് കേസ്.
ഹോചിമിൻ പി എച്ച് , സുധാംശു എന്നിവർക്കെതിരെയാണ് കേസെടുത്തത്. നിയമ നടപടി ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമി സിറ്റി കമ്മീഷണർ ഓഫീസിലെത്തി പരാതി നൽകിയിരുന്നു.