കാസർഗോഡ്: കാഞ്ഞങ്ങാട് പുതിയകോട്ടയിൽ അജ്ഞത മൃതദേഹം കണ്ടെത്തി(body found). പുതിയകോട്ട പോസ്റ്റ് ഓഫീസിന് സമീപം ഓടയിൽ വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചരിഞ്ഞു കിടക്കുന്ന നിലയിൽ നീല ടീഷർട്ടും കാവി മുണ്ടും ധരിച്ച വയോധികന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയ കടപ്പുറം സ്വദേശിയാണോ ഇയാൾ എന്ന സംശയമുള്ളതായി അധികൃതർ അറിയിച്ചു.
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് മൃതദേഹം ഓടയിൽ നിന്നും പുറത്തെടുത്തത്. നിലവിൽ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി ആശുപതയിലേക്ക് മാറ്റിയിട്ടുണ്ട്.