കൊച്ചി : പോലീസിൻ്റെ നിർണായക ഇടപെടൽ ആണ് ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ തിരിച്ചുപിടിച്ചത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് കേരള പോലീസ് തന്നെയാണ്. (Police foils suicide attempt in Ernakulam )
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് വെളിച്ചം കണ്ടതിനാൽ സ്റ്റേഷനിലേക്ക് എത്തിയ ഒരു ഫോൺ കോളാണ് സംഭവത്തിൽ നിർണായകമായത്.
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത് അയൽക്കാരാണ്. തൂങ്ങിമരിക്കാൻ ശ്രമിച്ചയാളെ ഉടൻ തന്നെ നിലത്തിറക്കി പോലീസ് ആശുപത്രിയിൽ എത്തിച്ചു.