പൊലീസ് മതിയായ അന്വേഷണം നടത്തിയില്ല, പൊതുപ്രവര്‍ത്തകനെ പീഡനക്കേസില്‍ പ്രതിയാക്കി; നഷ്ട പരിഹാരം നല്‍കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

court
Updated on

കോഴിക്കോട് : മതിയായ അന്വേഷണം നടത്താതെ സ്ത്രീപീഡന കേസില്‍ തന്നെ പ്രതിയാക്കിയെന്ന പൊതുപ്രവർത്തകന്റെ പരാതിയില്‍, നഷ്ട പരിഹാരം നല്‍കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.കോഴിക്കോട് തിരുവമ്പാടി സ്വദേശി സെയ്‌ദലവി നൽകിയ പരാതിയിലാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ്‌ ഉത്തരവിട്ടത്. തുക തിരുവമ്പാടി എസ്‌ഐ ഇ.കെ രമ്യയില്‍ നിന്നും ഈടാക്കാൻ ഡിജിപി ക്ക് നിർദേശവും നൽകിയിട്ടുണ്ട്. സിവില്‍ തർക്കമാണ് സ്ത്രീ പീഡന പരാതിക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസ് എടുത്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

Related Stories

No stories found.
Times Kerala
timeskerala.com