
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതികളെ കാപ്പ ചുമത്തി നാടു കടത്തി( female goons). കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) നാടു കടത്തിയത്.
കാപ്പ നിയമപ്രകാരം ജൂൺ 16 മുതൽ ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഒപ്പിടണമെന്ന് അറിയിച്ചരുന്നു. ഇത് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുവരെയും ഒരു വർഷത്തേയ്ക്ക് നാടു കടത്തിയത്.
ഇവരുടെ പേരിൽ ഒരു കവർച്ച കേസ്, 2 വീടുകയറി ആക്രമണ കേസ്, ഒരു അടിപിടി കേസ് ഉൾപ്പടെ 4 ക്രിമിനൽ കേസുകളാണ് ഉള്ളത്.